Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disciplinary Action

Palakkad

ക​ഞ്ചി​ക്കോ​ട് സ്കൂ​ളി​ലെ ശി​ക്ഷാ​ന​ട​പ​ടി: അ​ധ്യാ​പ​ക​നു വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കാ​യി​കാ​ധ്യാ​പ​ക​ൻ കു​ട്ടി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ തെ​ളി​വെ​ടു​പ്പു ന​ട​ത്തി. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ച്ച് മി​ക​വു​റ്റ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​ർ ശ്ര​മി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ൻ ശി​ക്ഷി​ച്ച സം​ഭ​വം കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ർ​ത്തി​യ​താ​യി ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​മാ​യി നേ​രി​ട്ടു​സം​സാ​രി​ച്ച​താ​യും അ​ധ്യാ​പ​ക​ന് ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഈ ​വി​ഷ​യ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ബി. മോ​ഹ​ൻ​കു​മാ​ർ, ഡോ.​എ​ഫ്. വി​ൽ​സ​ണ്‍, കെ.​കെ. ഷാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Kerala

മ​ദ്യ​വി​ല്പ​ന കു​റ​ഞ്ഞ​തി​ന് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി

ക​ണ്ണൂ​ര്‍: മ​ദ്യ​വി​ല്പ​ന ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​ന്‍റെ​യും സു​ര​ക്ഷാ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത​തി​ന്‍റെ​യും പേ​രി​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി. ക​ണ്ണൂ​ര്‍ പാ​റ​ക്ക​ണ്ടി​യി​ലെ ബി​വ​റേ​ജ​സ് ചി​ല്ല​റ വി​ല്പ​ന​ശാ​ല​യി​ലെ ഷോ​പ്പ് ഇ​ന്‍​ചാ​ര്‍​ജ് വി.​സു​ബീ​ഷി​നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ഇ​ന്‍ ചാ​ര്‍​ജാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഓ​ര്‍​ഡി​ന​റി കൗ​ണ്ട​റി​ലും ഗോ​ഡൗ​ണ്‍ ഏ​രി​യ​യി​ലും സി​സി​ടി​വി സ്ഥാ​പി​ച്ചി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ഇ​ത് കോ​ര്‍​പ​റേ​ഷ​ന്‍ ച​ട്ട​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ, 2023 ഫെ​ബ്രു​വ​രി മു​ത​ല്‍ 2024 ജ​നു​വ​രി വ​രെ​യു​ള്ള വി​ല്പ​ന ക​ണ​ക്കു​ക​ളും 2024 ഫെ​ബ്രു​വ​രി മു​ത​ല്‍ 2025 ജ​നു​വ​രി വ​രെ​യു​ള്ള വി​ല്പ​ന​യും താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 10.16 ശ​ത​മാ​നം വി​ല്പ​ന കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​ച്ച​ത്തു​വ​ന്ന​ത്.

ഗു​രു​ത​ര​മാ​യ മേ​ല്‍​നോ​ട്ട​ക്കു​റ​വും ക​ര്‍​ത്ത​വ്യ​വീ​ഴ്ച​യും കോ​ര്‍​പ​റേ​ഷ​ന്‍ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വും ന​ട​ത്തി​യ​തി​നാ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് കു​റ്റാ​രോ​പ​ണ പ​ത്രി​ക​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ആ​രോ​പ​ണം: നി​യ​മന​ട​പ​ടി​ക്ക് അ​നു​മ​തി തേ‌​ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍

 

കോ​​​ഴി​​​ക്കോ​​​ട്: ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്ക് അ​​​നു​​​മ​​​തി തേ​​​ടി വ​​​ട​​​ക​​​ര ക​​​ൺ​​​ട്രോ​​​ൾ റൂം ​​​ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​സ്എ​​​ച്ച്ഒ അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡ്. ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പേ​​​രാ​​​മ്പ്ര സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കു മു​​​തി​​​രു​​​ന്ന​​​ത്.    

 എം​​​പി അ​​​പ​​​കീ​​​ർ​​​ത്തി​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വ​​​ട​​​ക​​​ര റൂ​​​റ​​​ൽ എ​​​സ്പി​​​യോ​​​ടാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ അ​​​പേ​​​ക്ഷ എ​​​സ്പി ഡി​​​ജി​​​പി​​​ക്കു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

പേ​​​രാ​​​മ്പ്ര​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​​ഭി​​​ലാ​​​ഷാ​​​ണ് ത​​​ന്നെ മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഷാ​​​ഫി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.​ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ഉ​​​യ​​​ര്‍​ത്തി​​​ക്കാട്ടി​​​യാ​​​യി​​​രു​​​ന്നു ഷാ​​​ഫി​​​പ​​​റ​​​മ്പി​​​ല്‍ എം​​​പി ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​ത്തി​​​യ​​​ത്.​

പേ​​​രാ​​​മ്പ്ര സം​​​ഘ​​​ര്‍​ഷ സ​​​മ​​​യ​​​ത്ത് ത​​​ന്നെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ​​​തും ത​​​ന്നെ അ​​​ടി​​​ച്ച​​​തും ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണെ​​​ന്നു​​​മാ​​​ണ് എം​​​പി ആ​​​രോ​​​പി​​​ച്ച​​​ത്. അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡി​​​നെ കൃ​​​ത്യ​​​വി​​​ലോ​​​പ​​​ത്തി​​​നു നേ​​​ര​​​ത്തേ സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​ണെ​​​ന്നും ഷാ​​​ഫി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് വീ​​​ണ്ടും സ​​​ര്‍​വീ​​​സി​​​ലേ​​​ക്കു തി​​​രി​​​കെ ക​​​യ​​​റ്റി​​​യ​​​ത്.

ഇ​​​യാ​​​ള്‍ അ​​​ത്ര ന​​​ല്ല ട്രാ​​​ക്ക് റി​​ക്കാ​​ര്‍​ഡ് ഉ​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന​​​ല്ല. ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ത്ത​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ലി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നും എം​​​പി ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പി​​​ന്നീ​​​ട് എം​​​പി പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.  ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ, കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​സി നേ​​​തൃ​​​ത്വ​​​വും ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു.

Kerala

ഗു​ണ്ടാ ബ​ന്ധം: അ​ച്ച​ട​ക്കന​ട​പ​ടി​ക്കു നി​ർ​ദേ​ശി​ച്ച 14 പോ​ലീ​സു​കാ​രും സ​ർ​വീ​സി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​ണ്ടാ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സം​​​സ്ഥാ​​​ന​​​ത്തെ 14 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​പ്പോ​​​ഴും സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി രേ​​​ഖ​​​ക​​​ൾ.

ഗു​​​ണ്ട​​​ക​​​ളു​​​മാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പി​​​രി​​​ച്ചു​​വി​​​ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഓ​​​രോ യോ​​​ഗ​​​ത്തി​​​ലും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​രെ​​​ല്ലാം സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി ക​​ണ്ടെ​​ത്തി​​യ​​ത്.

ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി​​​യെ മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡും പി​​​രി​​​ച്ചു​​വി​​​ട​​​ണ​​​മെ​​​ന്നു ശി​​​പാ​​​ർ​​​ശ ചെ​​​യ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.

ഡി​​​വൈ​​​എ​​​സ്പി ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ര​​​ണ്ടു പേ​​​രും ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ര​​​ണ്ടു​​​പേ​​​രും എ​​​സ്ഐ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​രാ​​​ളും ഗ്രേ​​​ഡ് എ​​​സ്ഐ​​​മാ​​​രാ​​​യ മൂ​​​ന്നു പേ​​​രും ഒ​​​ന്നു വീ​​​തം ഗ്രേ​​​ഡ് എ​​​എ​​​സ്ഐ, എ​​​എ​​​സ്ഐ​​​യും പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. സി​​​പി​​​ഒ, സീ​​​നി​​​യ​​​ർ സി​​​പി​​​ഒ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള നാ​​​ലുപേ​​​രും ഗു​​​ണ്ടാ- പോ​​​ലീ​​​സ് ബ​​​ന്ധ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്.

Latest News

Corehub Up